പെരിങ്ങോട്ടുകരയിലെ ഓരോ പ്രഭാതങ്ങളും ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമികളാൽ അനുഗ്രഹം നിറഞ്ഞതാകുന്നു.ഈ ഗ്രാമത്തിന്റെ സർവ പ്രാർത്ഥനകളും സമർപ്പിക്കപ്പെട്ടിരിക്കുന്നത് ഭഗവാനിൽ തന്നെയാണ്.
ഹിന്ദു പുരാണ പ്രകാരം , പരമശിവന്റെ പുത്രൻ ആണ് വിഷ്ണുമായ .ബഹ്‌റിനകസുര വധവുമായി ബന്ധപ്പെട്ടാണ് കുട്ടിച്ചാത്തൻറെ കഥ തുടങ്ങുന്നത്.
മാനവ ലോകത്തിനും ദേവ ലോകത്തിനും ഒരേപോലെ ഭീഷണി ആയ ഭ്രിൻകാസുരനെ വധിക്കാൻ മഹാ വിഷ്ണു ഉൾപ്പെടെ ഉള്ള ദേവലോകത്തിലെ ആളുകൾ പരമശിവനെ കണ്ടു സങ്കടം ഉണർത്തുന്നു.
സങ്കടം കേട്ട പരമഹിവാൻ എത്രയും പെട്ടെന്ന് ഭ്രിങ്ങാസുരനെ ഉന്മൂലനം ചെയ്യുമെന്ന് ദേവന്മാർക്ക് വാക്ക് കൊടുക്കുന്നു.
ആധിപരാശക്തിയിൽ പരമശിവന് ജനിക്കുന്ന ഒരു പുത്രന് മാത്രമേ അസുരനെ വധിക്കാൻ കഴിയുള്ളവരുന്നു.
അങ്ങനെ ശ്രീ പാർവതിയും പരമശിവനും തീർത്ഥാടകരുടെ വേഷത്തിൽ ഭൂലോകം ചുറ്റി സഞ്ചരിക്കുന്നു.
യാത്രയ്ക്കിടെ മാരത്തൺ രാജാവിന്റെ കാനന ഭൂമിയിൽ എത്തിയ ഇരുവർക്കും മലയരായ രാജാവ് ആറ്റുതീരത്തു ഒരു പർണശാല കെട്ടികൊടുക്കുന്നു.
ഒരിക്കൽ വേട്ടയ്ക്ക് ഇറങ്ങിയ പരമശിവൻ കാട്ടിനുള്ളിൽ നിന്ന് ഒരു ശംബ്ദം കേൾക്കാൻ ഇടയായി . ശംബ്ദത്തിന്റെ ഉടമയെ തിരക്കി ചെന്ന പരമഹിവാൻ കണ്ടത്,ദേവ സുന്ദരിമാരെ പോലും വെല്ലുന്ന അതീവ സൗന്ദര്യം ഉള്ള കൂളിവാക എന്ന കാട്ടു സുന്ദരിയെ ആണ്.
ചന്ദ്ര നിലാവ് പരന്ന ഒരു സുന്ദര രാത്രിയിൽ അർധ നഗ്നയായി കുളിവാക നീരാടുന്നത് പരമശിവൻ കാണാൻ ഇടയാകുന്നു..സൗന്ദര്യത്തിൽ ആകൃഷ്ട ആയ മഹാദേവൻ എങ്ങനെയും കുളിവാകയെ പ്രാപിക്കാൻ തീരുമാനിക്കുകയും ആ ആഗ്രഹം അവളെ അറിയിക്കുകയും ചെയ്യുന്നു.
പാർവതി ഭക്ത ആയ കുളിവാക തന്റെ കന്യകത്യം കാത്തു സൂക്ഷിക്കാൻ ദേവിയെ ഭജിക്കുന്നു.
തന്റെ പരമ ഭക്തയെ രക്ഷിക്കാനും കുട്ടിച്ചാത്തൻ സ്വാമിയുടെ ജനനത്തിനും ആയി പാർവതി ദേവി കുളിവ്കയുടെ വേഷം ധരിച്ചു പരമശിവന്റെ മുന്നിൽ എത്തുന്നു.
തുടർന്ന് മൂന്നേ മുക്കാൽ നാഴിക കൊണ്ട് ഗർഭം പൂർത്തി ആക്കിയ പാർവതി ദേവി ചാത്തൻ സ്വാമിയ്ക്കു ജന്മം നൽകുന്നു . ആദിപരാശക്തിയിൽ പരമശിവന് ഉണ്ടായ ചാത്തൻ സ്വാമിയേ പാർവതി ദേവി കുളിവകയ്ക്കു തന്നെ വളർത്താൻ ഏല്പിക്കുന്നു.ഏഴു വയസ്സ് വരെ.
ഏഴു വയസ്സ് കഴിയുമ്പോൾ കുളിവാക ചാത്തൻ സ്വാമിയെ കൈലാസത്തിലേക്ക് അയക്കുന്നു.
കൈലാസത്തിൽ എത്തുന്ന ചാത്തൻ സ്വാമിയെ മഹാദേവന്റെ ഭൂതഗണങ്ങൾ തടയുകയും അകത്തു പ്രേവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്നു.തുടർന്ന് മഹാ വിഷ്ണുവിന്റെ വേഷത്തിൽ ചാത്തൻ സ്വാമി മായാജാലം കാട്ടി അകത്തു കേറുന്നു . അങ്ങനെ മഹാവിഷ്ണുവിന്റെ മായ രൂപം ധരിച്ച ചാത്തൻ സ്വാമി ഇനി മുതൽ വിഷ്ണുമായ എന്ന പേരിൽ അറിയപ്പെടുമെന്നു മഹാദേവൻ വരം നൽകുന്നു.
Know the famous and ancient Vishnumaya temple in Kerala
Website- https://kanadikavu.com
No comments:
Post a Comment